28 April, 2019 04:19:50 PM


ചിങ്ങവനം ടൗണില്‍ സ്വകാര്യബസ് മറിഞ്ഞ് 20ലധികം പേര്‍ക്ക് പരിക്ക്




കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലേയ്ക്ക് തെന്നി മറിഞ്ഞു. ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ യാത്രക്കാരെ മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ചിങ്ങവനത്ത് പുത്തൻപാലത്ത് പെട്രോൾ പമ്പിനു സമീപം സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിലായിരുന്നു അപകടം. 



ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ച ശേഷം, റോഡിൽ നിന്നു തെന്നിമാറി സമീപത്തെ ഓടയിലേയ്ക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ബസിനുള്ളിൽ നിന്നും പുറത്തിറക്കി വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി. അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകരും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K