06 May, 2019 08:11:06 PM


വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവുമായി കോട്ടയത്ത് അഞ്ച് യുവാക്കള്‍ അറസ്റ്റില്‍



കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പനക്കായി കൊണ്ടുവന്ന 220 ഗ്രാം കഞ്ചാവുമായി 5 പേര്‍ പിടിയില്‍. പൊന്‍കുന്നം ചിറക്കടവ് താമരക്കുഴിയില്‍ വിഷ്ണു (23), കോടിമത പുഞ്ചിരിച്ചിറയില്‍ ജിന്റോ (23), കുമാരനെല്ലൂര്‍ തക്കിപറമ്പില്‍ അര്‍ജുന്‍ ദാസ് (22), അയ്മനം ആവണിറോഡില്‍ പോത്തന്‍മാലില്‍ ജസ്റ്റിന്‍ (22), പൊന്‍കുന്നം ചിറക്കടവ് പന്നിയാമാക്കില്‍ റ്റിവിന്‍ (20) എന്നിവരാണ് പിടിയിലായത്. 


കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും ചെറിയ കടലാസ്സ് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 220 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോട്ടയം വെസ്റ്റ് പോലീസ് എസ്‌ഐ എ രമേശിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ അബ്ദുല്‍ റഹ്മാന്‍, പ്രദീപ് കുമാര്‍, സിപിഓമാരായ പ്രദീപ്, സോജന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K