06 May, 2019 11:00:28 PM


എസ്.എസ്.എല്‍.സി. പരീക്ഷ: മാന്നാനം കെ.ഈ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് വീണ്ടും നൂറുമേനി




കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 78 കുട്ടികളില്‍ 78 പേരും വിജയിച്ചതോടൊപ്പം 6 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും 14 കുട്ടികള്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസും കരസഥമാക്കി. ഐവാന്‍ തോമസ് കുര്യന്‍, അശ്വന്ത് ആര്‍.ഡി., ജോബറ്റ് ജെ.റ്റി., ജോയല്‍ പ്രസാദ്, മാനസ സന്തോഷ്, സെന്ന സെറോ ജെ. എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയത്. ഉന്നതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ. അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K