07 May, 2019 11:34:28 AM


എസ്എസ്എല്‍സി: നാല് വിഷയത്തിന് എ പ്ലസ് നഷ്ടമായി; മകനെ തല്ലിയ പിതാവ് അറസ്റ്റിൽ



തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷയിൽ നാല് വിഷയങ്ങൾക്ക് എ പ്ലസ് നഷ്ടമായതിനെത്തുടർന്ന് പിതാവ് കുട്ടിയെ മർദ്ദിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് അച്ഛനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. മകന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടിയുടെ പിതാവ്. എന്നാൽ നാല് വിഷയങ്ങൾക്ക് എ പ്ലസ് നഷ്ടമായത് കുട്ടിയുടെ പിതാവിനെ ചൊടിപ്പിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 178