08 May, 2019 04:23:35 PM


പോലീസ് ഉദ്യോഗസ്ഥന്‍ കോട്ടയത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍



കോട്ടയം: പോലീസ് ഉദ്യോഗസ്ഥന്‍ കോട്ടയത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഈരാറ്റുപേട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും വൈക്കം കുടവെച്ചൂര്‍ അയ്യനാട്ട് കോളനിയില്‍ താമസക്കാരനുമായ ബിനിലിനെ (35) ആണ് തൂങ്ങി മരിച്ച നിലയില്‍ കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. ആറാം തീയതി ജോലിക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ പിന്നിട് കാണാതാവുകയായിരുന്നു.

സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരവേയാണ് ബുധനാഴ്ച പുലര്‍ച്ചെ ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ബിനിലിനെ കണ്ടെത്തിയത്. നേരം വൈകിയിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ലോഡ്ജിലെ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി മുറി തുറക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. മ‍ൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K