13 May, 2019 09:09:02 PM


വാണിജ്യയുദ്ധത്തിൽ അമേരിക്കയ്ക്ക് ചൈനയുടെ കനത്ത പ്രഹരം: 6000 കോടി ഡോളർ നികുതി ചുമത്തി



ബെയ്ജിംഗ്: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 6000 കോടി ഡോളറിന്‍റെ അധിക നികുതി ചുമത്തി അമേരിക്കയ്ക്ക് ചൈനയുടെ കനത്ത പ്രഹരം. 4.2 ലക്ഷം കോടി രൂപ വരുമിത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ അഞ്ച് ശതമാനം മുതൽ 25 ശതമാനം വരെ അധിക നികുതി ഈടാക്കാനാണ് ചൈനീസ് സർക്കാരിന്‍റെ തീരുമാനം. 

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 5140 ഉൽപ്പന്നങ്ങൾക്ക് മേലിലാണ് നികുതി ചുമത്തുന്നത്. കഴിഞ്ഞ ദിവസം 200 ബില്യൺ ഡോളർ മൂല്യം വരുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ 25 ശതമാനം ഇറക്കുമതി തീരുവ ഈടാക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു. 300 ബില്യൺ ഡോളർ മൂല്യം വരുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ നികുതി ചുമത്താൻ അമേരിക്ക ഉദ്ദേശിക്കുന്നുമുണ്ട്.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതികൾ വെട്ടിക്കുറച്ച് അവ കൂടുതലായി വിറ്റഴിക്കാനാണ് ട്രംപ് സർക്കാർ ശ്രമിക്കുന്നത്. അമേരിക്കയുടെ മുൻ പ്രസിഡന്‍റുമാരിൽ ആർക്കും സാധിക്കാത്തതാണ് താൻ ചെയ്യുന്നതെന്നാണ് ട്രംപ് പറയുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിൽ ആരും വാങ്ങിക്കാത്ത നിലയിലേക്ക് കാര്യങ്ങൾ മാറുമെന്ന് അദ്ദേഹം തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍റിലിൽ കുറിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K