17 May, 2019 08:40:43 PM


ബൈക്ക് യാത്രക്കാരായ യുവാക്കളെയും പോലീസിനെയും ആക്രമിച്ച രണ്ടു പേർ പിടിയിൽ



 

വൈക്കം: തങ്ങളുടെ സ്കൂട്ടറിനെ മറികടന്നതിനെ ചൊല്ലി ബൈക്ക് യാത്രക്കാരുടെ ഹെൽമെറ്റ് പിടിച്ചു ഊരി അവരെ അടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് അവിടെയെത്തിയ പോലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ.  


വൈക്കം കോനാത്ത് വീട്ടിൽ ശ്രീകുമാറിന്റെ  മകൻ ഗോകുൽ (22) വൈക്കം വട്ടത്തറ ബാബുവിന്റെ മകൻ അരുൺ ബാബു (23) എന്നിവരാണ് പിടിയിലായത്. വലിയകവല ഭാഗത്തു വച്ച് സംഭവം നടക്കുമ്പോൾ ഫ്ലയിങ് ഡ്യൂട്ടിയിലായിരുന്നു സിപിഓമാരായ ബൈജു, സ്റ്റാൻലി എന്നിവർ സ്ഥിതിഗതികൾ ശാന്തമാക്കുവാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ അവരെയും ക്രമിക്കുകയായിരുന്നു.


മദ്യലഹരിയിലായിരുന്ന പ്രതികളെ കീഴടക്കി ജീപ്പിൽ കയറ്റുവാൻ ശ്രമിക്കുന്നതിനിടയിൽ ഗോകുൽ പോലീസ് ജീപ്പിന്റെ റെയിൻ ഗാർഡ് കൈകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു.  ഇവർക്കെതിരെ പൊതുസ്ഥലത്ത് അക്രമഅന്തരീക്ഷം സൃഷ്ടിച്ചതിനും, പൊതുജന സേവകന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട് 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K