21 May, 2019 01:14:01 PM


കോട്ടയം മണർകാട് മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷന്‍റെ ശുചിമുറിയിൽ തൂങ്ങി മരിച്ചു



കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാൽ സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. മണർകാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. 


സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിനോട് നിർദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു. അതിനിടെ  കോട്ടയത്ത് മണര്‍കാട് പോലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചതുമായി  ബന്ധപ്പെട്ട് കുറ്റക്കാരായ  എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കി.


ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രിം കോടതിയും പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും.  കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്‍റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K