24 May, 2019 12:52:13 PM


അമിത് ഷാ മന്ത്രിസഭയിലേക്ക്? 'കിംഗ് മേക്കര്‍' മന്ത്രിയായാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ആരാവും എന്ന ചര്‍ച്ചയും സജീവം



ദില്ലി: ബിജെപി തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ചരടുകള്‍ വലിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലെത്തുമെന്ന് സൂചനകള്‍. ക്യാബിനറ്റ് പദവിയുള്ള നിര്‍ണായകമായ റോളില്‍ ബിജെപിയുടെ 'കിംഗ് മേക്കര്‍' എത്താന്‍ സാധ്യതയുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആഭ്യന്തരവകുപ്പ് തന്നെ അമിത് ഷായ്ക്ക് നല്‍കാന്‍ നീക്കമുള്ളതായും സൂചനയുണ്ട്. മന്ത്രിസഭയിലെത്തിയാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി ആരെത്തും എന്നതും ചര്‍ച്ചയാവുകയാണ്.


നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 12 വര്‍ഷക്കാലം മോദി മന്ത്രിസഭയിലെ വിശ്വസ്തനായിരുന്നു അമിത് ഷാ. 2002ല്‍ മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അമിത് ഷാ. മോദി മന്ത്രിസഭയിലെ ആഭ്യന്തരം, നിയമം, എക്‌സൈസ്, ഗതാഗതം തുടങ്ങി 12 വകുപ്പുകളാണ് അമിത് ഷാ ഒരേസമയം കൈകാര്യം ചെയ്തത്. കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അമിത് ഷായുടെ സാധ്യതകള്‍ തുറക്കുന്നതും ഈ അനുഭവപരിചയമാണ്. ഒറ്റയ്‌ക്ക് വന്‍ ഭൂരിപക്ഷം നേടിയ സ്ഥിതിക്ക് സഖ്യകക്ഷികള്‍ക്ക് ബിജെപി എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കുമോ എന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K