24 May, 2019 09:45:09 PM


വൈദ്യുത ബില്ലുകള്‍ ഇ.എം.ഐ ആയി അടക്കാം; സൗകര്യമൊരുക്കി ബജാജ് ഫിന്‍സെര്‍വ്




തിരുവനന്തപുരം:   ഇ.എം.ഐ. ആയി എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക്  ഇനി മുതല്‍  വൈദ്യുത ബില്ലുകള്‍ ഇ.എം.ഐ. ആയി അടയ്ക്കാം. ഇതിനായി ബജാജ് ഫിന്‍സെര്‍വിലെ വാലെറ്റില്‍ തത്സമയ ക്രെഡിറ്റ് ലോണ്‍ പ്രയോജനപ്പെടുത്താനാവുന്ന നവീനമായ പദ്ധതി കമ്പനി അവതരിപ്പിച്ചു. ബിജിലി ഓണ്‍ ഇ.എം.ഐ കാമ്പെയിനിലൂടെയാണ് പദ്ധതി കമ്പനി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.  ഉയര്‍ന്ന വൈദ്യുത ബില്ലിന് ധനസഹായം നല്‍കുന്നതു ലക്ഷ്യമിട്ടാണ് ഈ കാമ്പെയിന്‍. 

ഇരുപതിനായിരം രൂപയോ അതിലധികമോ വിലയുള്ള എസികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ 5000 രൂപയുടെ തത്സമയ വായ്പ ലഭിക്കും. 40,000 രൂപയ്ക്ക് മുകളിലുള്ള എസികള്‍ വാങ്ങുന്നവര്‍ തങ്ങളുടെ വാലറ്റില്‍ 7000 രൂപയുടെ തത്സമയ ക്രെഡിറ്റ് വായ്പയ്ക്കും അര്‍ഹതരായിരിക്കും. എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിക്കുന്ന ചാര്‍ജും വൈദ്യുതി ബില്ലും ഇ.എം.ഐ. ആയി അടക്കുക വഴി സമ്പൂര്‍ണന വായ്പാ സൗകര്യമാണ് ഇതിലൂടെ ഉപഭോക്താവിനു ലഭിക്കുക. 

ഉപഭോക്താക്കളെ കാമ്പെയിനിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോ അഞ്ചു ലക്ഷം പേര്‍ വീഡിയോ വീക്ഷിച്ചു. ഉപഭോക്താക്കള്‍ക്ക്  ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്ന മത്സരവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അനുയോജ്യ ആനുകൂല്യങ്ങള്‍ തയ്യാറാക്കുകയാണ് മത്സരത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

വായ്പാ അനുബന്ധ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനും സുരക്ഷിതമായി ഇ.എം.ഐ. വാങ്ങല്‍ ഇടപാടുകള്‍ നടത്താനും ഇ.എം.ഐ. നെറ്റ് വര്‍ക്ക് കാര്‍ഡ് ഡിജിറ്റലായി ഉപയോഗിക്കുവാനും ബജാജ് ഫിന്‍സെര്‍വ് വാലറ്റ് ഉപഭോക്താക്കള്‍ക്ക്  അവസരം നല്‍കുന്നുണ്ട്. മൊബിക് വിക് ശൃംഖലയിലെ പത്തു ലക്ഷത്തോളം കച്ചവട സ്ഥാപനങ്ങളില്‍ വാലറ്റ് ആപ്പ് സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി   ബില്ലുകള്‍ അടക്കാനും ടിക്കറ്റുകള്‍ വാങ്ങാനും ലളിതമായി ഫണ്ട് കൈമാറ്റം ചെയ്യാനും സാധിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K