29 May, 2019 09:43:47 PM


നിയന്ത്രണങ്ങൾ പാലിക്കാതെ ഓടിയ 84 ടിപ്പറുകൾ പോലീസ് പിടികൂടി



കോട്ടയം: ഓടിക്കേണ്ട സമയക്രമങ്ങളും, മറ്റു നിയമങ്ങളും ലംഘിച്ച, 84  ടിപ്പർ ലോറികൾ  ജില്ലയില്‍ പോലീസ് പിടികൂടി. 1988 മോട്ടോർ വാഹന വകുപ്പ് നിയമം 115-ആം വകുപ്പ് പ്രകാരം  ടിപ്പറുകളുടെ  ഓട്ടത്തിന് രാവിലെ 8:30 മുതൽ 9:30 മണിവരെയും വൈകുന്നേരം 3:30 മുതൽ 4:30 വരെയുമുള്ള സ്കൂൾ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.


കോട്ടയം ജില്ലയിൽ ആരംഭിച്ച ഓപ്പറേഷൻ റെയിൻബോയുടെ ഭാഗമായി ടിപ്പറുകളുടെ നിയമ ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി  ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സബ് ഡിവിഷനുകളിലും, കഴിഞ്ഞ രണ്ടു ദിവസമായി  നടത്തിയ പരിശോധയിലാണ്   84 ടിപ്പറുകള്‍  പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K