31 May, 2019 06:10:12 PM


35 കോളജുകളിൽ 53 പുതിയ കോഴ്‌സുകൾ തുടങ്ങാൻ എം.ജി. സർവകലാശാല സർക്കാർ അനുമതി തേടും

ഈ വർഷം മുതൽ പി.ജി.ക്ക് പുതുക്കിയ സിലബസ്; കോളജുകൾ ജൂൺ ആറിന് തുറക്കും



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള 35 കോളജുകളിൽ 53 ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പുതുതായി ആരംഭിക്കുന്നതിന് സർക്കാരിന്റെ അനുമതി തേടാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സർവകലാശാല വൈസ് ചാൻസലറായി നിയമിതനായശേഷം പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ആദ്യ സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

17 ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ഒരു ബി.എഡ്. കോഴ്‌സിനും 35 ബിരുദ കോഴ്‌സുകൾക്കുമാണ് അനുമതി തേടുന്നത്. ബയോ നാനോടെക്‌നോളജിയടക്കമുള്ള കോഴ്‌സുകൾ ഇതിൽ ഉൾപ്പെടുന്നു. പുതുക്കിയ പി.ജി. സിലബസ് അംഗീകരിക്കുകയും 2019-20 അധ്യയന വർഷം നടപ്പാക്കാനും യോഗം തീരുമാനിച്ചു. 90 പി.ജി. പ്രോഗ്രാമുകളുടെ സിലബസാണ് പരിഷ്‌ക്കരിച്ചത്. ബിരുദ കോഴ്‌സുകൾക്ക് വിജയകരമായി നടപ്പാക്കിയ ചോദ്യബാങ്ക് സമ്പ്രദായം ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും നടപ്പാക്കും. സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകൾ വേനലവധിക്കു ശേഷം ജൂൺ ആറിനു തുറക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K