02 June, 2019 03:34:38 PM


എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍




കൊച്ചി: എറണാകുളത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത തള്ളി ജില്ലാ കലക്ടര്‍. എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വ്യക്തമാക്കി. കൊച്ചി പറവൂര്‍ സ്വദേശിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വാര്‍ത്ത പ്രചരിക്കുന്നത്. ഇതേതുടര്‍ന്നാണ് കലക്ടറുടെ വിശദീകരണം.


പനി ബാധിച്ച് എത്തുന്നവരില്‍ നിപയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ജില്ലാ ഭരണകുടം നല്‍കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K