19 March, 2016 03:57:22 PM


ബിജെപി ആവശ്യപ്പെട്ടാല്‍ പത്തനാപുരത്ത് മത്സരിക്കും : ഭീമന്‍ രഘു



കൊല്ലം: ബി.ജെ.പി ആവശ്യപ്പെട്ടാല്‍ പത്തനാപുരത്ത്‌ ജഗദീഷിനും ഗണേഷിനും എതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന്‌ നടന്‍ ഭീമന്‍ രഘു. സ്‌ഥാനാര്‍ത്ഥി ആയാല്‍ പത്തനാപുരം മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊണ്ടു വരുമെന്നും  താന്‍ കൂടി പത്തനാപുരത്ത്‌ സ്‌ഥാനാര്‍ത്ഥി ആയാല്‍ സംസ്‌ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനാപുരം മാറുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരത്ത്‌ എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികളായ ജഗദീഷ്‌, ഗണേഷ്‌ എന്നിവരോട്‌ തനിക്ക്‌ അടുത്ത സൗഹൃദമുണ്ട്‌. എന്നാല്‍ തന്റെ സ്‌ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ തീരുമാനമൊന്നും ആയിട്ടില്ലെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ അനുസരിക്കും ജനങ്ങള്‍ക്ക്‌ തന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യുമെന്നും ഭീമന്‍ രഘു പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K