07 June, 2019 01:13:49 PM


നീറ്റ് പ്രവേശന പരീക്ഷയില്‍ കോട്ടയം മാന്നാനം കെ.ഇ. സ്‌കൂളിന് മികച്ച നേട്ടം



കോട്ടയം: ദേശീയ തലത്തില്‍ 15 ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്ത നീറ്റ് പ്രവേശന പരീക്ഷയില്‍ മാന്നാനം കെ.ഇ. സ്‌കൂളില്‍ നിന്ന് ആയിരം റാങ്കിനുള്ളില്‍ 6 കുട്ടികള്‍. 675 മാര്‍ക്കു ലഭിച്ച അഭയ് കൃഷ്ണന്‍ 169-ാമത്തെ റാങ്കും, 675 മാര്‍ക്കു ലഭിച്ച ജോ പ്രാന്ത് 177-ാമത്തെ റാങ്കും കരസ്ഥമാക്കി. സൈറ സൂസന്‍ കോര (591), രോഹിത് ബിമല്‍ (618), നവീന്‍ വിന്‍സെന്റ് (647), അനന്തകൃഷ് എ.ആര്‍ (824) എന്നിവരാണ് ആയിരത്തിനുള്ളില്‍ ഓള്‍ ഇന്ത്യ തലത്തില്‍ റാങ്കു നേടിയ കുട്ടികള്‍. ആദ്യ 5000 റാങ്കിനുള്ളില്‍ 17 കുട്ടികളും, 10000 ത്തിനുള്ളില്‍ 31 കുട്ടികളും, 15000 നുള്ളില്‍ 40 പേരും കെ.ഇ. സ്‌കൂളില്‍ നിന്ന് നീറ്റ് റാങ്ക് നേടി. ഉന്നത വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിസ് മുല്ലശ്ശേരി സി.എം.ഐ. അഭിനന്ദനങ്ങള്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K