08 June, 2019 10:27:44 PM


കൊല്ലം തുളസിയില്‍ നിന്നും ആറു ലക്ഷം രൂപ തട്ടിയ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍




തിരുവനന്തപുരം : സിനിമ നടന്‍ കൊല്ലം തുളസിയുടെ പക്കല്‍ നിന്നും ആറുലക്ഷം രൂപ കബളിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. തിരുനന്തപുരം ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ തമ്പാനൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.


കൊല്ലം തുളസിക്ക് നല്‍കാനുണ്ടായിരുന്ന ആറു ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. പണം തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലം തുളസി ബി.ജെ.പി ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇതില്‍ നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് തുളസി പോലീസിനെ സമീപിച്ചത്.


ശബരിമലയില്‍ യുവതീ പ്രവേശന വിധിയ്‌ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന തുളസി ബി.ജെ.പി നേതൃത്വമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. കൂടാതെ സമരത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കൊല്ലം തുളസിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Google+
Like(s): 160