10 June, 2019 09:55:51 PM


ഏറ്റുമാനൂര്‍ പട്ടിത്താനത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ലോറി നിര്‍ത്താതെ പോയി


ഏറ്റുമാനൂര്‍: പട്ടിത്താനം രത്നഗിരിക്ക് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വയലാ ചാരന്‍കുളങ്ങര രാജു (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.15 മണിയോടെ എം.സി.റോഡില്‍ പട്ടിത്താനം സെന്‍റ് ബോനിഫസ് പള്ളിക്കും റേഷന്‍കടപടിയ്ക്കും ഇടയിലുള്ള ഗിരിഭവന്‍ വളവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ എബ്രഹാമിന്‍റെ ശരീരത്ത് കൂടി ലോറി കയറിയിറങ്ങി. അപകടത്തില്‍പെട്ട ലോറി കൂത്താട്ടുകുളം ഭാഗത്തേക്ക് നിര്‍ത്താതെ ഓടിച്ചു പോയി. കുറവിലങ്ങാട് പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K