13 June, 2019 09:41:15 AM


കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു



തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധൻ, കെ. ഭാനുക്കുട്ടിയമ്മയുടെയും മകനാണ്. 1961 മുതൽ 1968 വരെ 'കൗമുദി' ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായും1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലും ജോലിനോക്കി. 


2019ലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ നിരവധി മലയാള ചലച്ചിത്രങ്ങൾക്ക് ഗാന രചന നിര്‍വഹിച്ചു. അബുദാബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിംക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞിരാമൻ നായർ അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K