13 June, 2019 04:31:25 PM


പുനലൂരിൽ സ്കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറി; പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്




പുനലൂർ : പുനലൂരിൽ സ്കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറി പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. താലൂക്ക് സമാജം സ്കൂളിലെ ബസ് വിളക്കുടി അയ്യപ്പക്ഷേത്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പത്ത് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്ക്.  ഫയർഫോഴ്സ് എത്തി ഡ്രൈവറുടെ ക്യാബിന്‍റെ ഭാഗം മുറിച്ച് മാറ്റിയാണ് കുറെ പേരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ക്ലീനറെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K