14 June, 2019 10:58:28 PM


പി.എസ്. സാബു ജില്ലാ പോലീസ് മേധാവിയായി ചാർജെടുത്തു; ലഹരിയ്ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കും



കോട്ടയംജില്ലാ പോലീസ് മേധാവിയായി പി.എസ്. സാബു  ഇന്നു ചാർജെടുത്തു. രാവിലെ 10.30 ന് ജില്ലാപോലീസ് സൂപ്രണ്ട് ഓഫീസിൽ അഡീഷണൽ എസ്.പി  എ. നസീമിൽ നിന്നാണ് ചാർജ് ഏറ്റെടുത്തത്. ജില്ലയില്‍ ലഹരിമാഫിയയ്ക്കെതിരെയുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ചാര്‍ജെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്  ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K