15 June, 2019 08:28:42 PM


കാണക്കാരിയില്‍ വയോധികന്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു; അപകടം വാട്ടര്‍ ടാങ്കിന് വലയിടാന്‍ കയറിയപ്പോള്‍



ഏറ്റുമാനൂര്‍: വാട്ടര്‍ ടാങ്കിന് വല കെട്ടാനായി വീടിന് മുകളില്‍ കയറിയ വീട്ടുടമസ്ഥനായ വയോധികന്‍ കാല്‍വഴുതി താഴെ വീണ് മരിച്ചു. കാണക്കാരി ചീരകശ്ശേരില്‍ തോമസ് ദേവസ്യ (78) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. ഭാര്യ: കാണക്കാരി ആദിത്യമറ്റം കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: സാലി ബിജോ (ഓസ്‌ട്രേലിയ), മോളിക്കുട്ടി തോമസ് (അക്കൗണ്ട്‌സ് ഓഫീസര്‍, ബിഎസ്എന്‍എല്‍, തിരുവല്ല), പരേതനായ ജോയി തോമസ്, മരുമക്കള്‍: ബിജോ കുന്നുംപുറത്തേല്‍, തണ്ണീര്‍മുക്കം (ഓസ്‌ട്രേലിയ), ബെന്നി സി ചീരഞ്ചിറ. സംസ്കാരം പിന്നീട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K