15 June, 2019 09:36:14 PM


ജോസ് കെ.മാണി കോട്ടയത്ത് വിളിച്ചിരിക്കുന്ന യോഗം അനധികൃതം; നിയമ പിൻബലമില്ല - പി.ജെ.ജോസഫ്



കോട്ടയം: ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് സിഎസ്ഐ റിട്രീറ്റ് സെന്‍ററില്‍ വിളിച്ചു ചേർത്തിരിക്കുന്ന കേരള കോൺഗ്രസ് (എം) യോഗം അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്നു വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. ഭരണഘടനാപരമായി ചെയർമാന്‍റെ അധികാരങ്ങൾ നിക്ഷിപ്തമായിട്ടുള്ള വർക്കിങ് ചെയർമാനു മാത്രമേ സംസ്ഥാന സമിതി വിളിക്കാൻ അധികാരമുള്ളൂ.


യോഗത്തിനു നിയമപരമായ പിൻബലമില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിരന്തരമായ ആവശ്യം വര്‍ക്കിങ് ചെയര്‍മാനായ പി.ജെ.ജോസഫ് അംഗീകരിക്കാത്തതിനാലാണു കമ്മിറ്റി വിളിക്കുന്നതെന്നാണ് ജോസ് കെ.മാണി അറിയിച്ചത്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണു യോഗത്തിന്‍റെ അജണ്ടയെന്ന് ജോസ് കെ. മാണി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K