16 June, 2019 05:41:18 PM


ആദ്യകാല ചലച്ചിത്ര പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു



ദില്ലി: മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ആദ്യകാല ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ (85) അന്തരിച്ചു. 1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍ സിനിമയിലെ 'തെക്കൂന്നു നമ്മളൊരു ചക്കൊന്നു വാങ്ങി...' ആണ് ആദ്യ ഗാനം. എന്നാല്‍ ഏറെ പ്രശസ്തനായത് ഇതേ ചിത്രത്തില്‍ ശാന്താ പി നായരുമൊത്തു പാടിയ 'നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം ' എന്ന ഗാനമാണ്.


കോഴിക്കോട് ആകാശവാണിയില്‍ വോയിസ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. റേഡിയോയിലെ പ്രശസ്തമായ 'ബാലലോക'ത്തില്‍ കുറേക്കാലം 'ചേച്ചി'യെന്ന പേരില്‍ കുട്ടികളുടെ പ്രിയപ്പെട്ട അവതാരികയായിരുന്നു. 1934ല്‍ കൊച്ചിയില്‍ പള്ളുരുത്തിയില്‍ ജനിച്ച ഗായത്രി കോഴിക്കോട് റേഡിയോ സേ്റ്റഷനില്‍ സ്ഥിരം ഗായികയായി. കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനായ ജി. എസ് രാജന്‍ മകനാണ്. മകള്‍ സുജാത, മരുമകള്‍ അഞ്ജന രാജന്‍ നര്‍ത്തകിയും മാധ്യമ പ്രവര്‍ത്തകയുമാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K