18 June, 2019 05:43:11 AM


കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം; അവസാനതീയതി ജൂണ്‍ 28


തിരുവനന്തപുരം: വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കു വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2019-2020 അധ്യയന വർഷം ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം 28 വരെ നടക്കും. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്.


പൊതു വിഷയങ്ങൾക്കു പുറമേ ഉപകരണ സംഗീതം, ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യാ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയും ലഭിക്കും. ബ്രയിൽ പുസ്തങ്ങളുടെയും സിഡിയിൽ തയാറാക്കിയ പുസ്തകങ്ങളുടെയും ശേഖരമടങ്ങിയ ബ്രെയിൽ ലൈബ്രറി ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കും. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നരിട്ടോ 28നകം ബന്ധപ്പെടണം.


വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോൺ: 0471-2328184, 8547326805.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K