18 June, 2019 05:58:57 AM


ഹൗ​ഡി​നി എ​സ്കേ​പ്പ് ജാലവിദ്യക്കിടെ ഹൂ​ബ്ലി​യി​ല്‍ പുഴയില്‍ കാ​ണാ​താ​യ മാ​ന്ത്രി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി



കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൂ​ബ്ലി​യി​ല്‍ കാ​ണാ​താ​യ മാ​ന്ത്രി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​റ് പൂ​ട്ടു​ക​ള്‍​കൊ​ണ്ടു ബ​ന്ധി​ച്ച പേ​ട​ക​ത്തി​നു​ള്ളി​ലി​രു​ന്ന് ഹൂ​ബ്ലി ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ച​ഞ്ച​ല്‍ ലാ​ഹ​രി​യാ​ണു ന​ദി​യു​ടെ ആ​ഴ​ങ്ങ ളി​ല്‍​പെ​ട്ട​ത്.

കോ​ല്‍​ക്ക​ത്ത തു​റ​മു​ഖ​ത്തി​നു സ​മീ​പം മി​ല്ലേ​നി​യം പാ​ര്‍​ക്കി​ല്‍ നൂ​റു​ക​ണ​ക്കി​നു കാ​ണി​ക​ള്‍ നോ​ക്കി​നി​ല്‍​ക്കേ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു ച​ഞ്ച​ലി​ന്‍റെ ഹൗ​ഡി​നി എ​സ്കേ​പ്പി​നു തു​ട​ക്ക​മാ​യ​ത്. ഹൗ​റ പാ​ല​ത്തി​ന് താ​ഴെ നി​ര്‍​ത്തി​യ ബോ​ട്ടി​ല്‍​നി​ന്നാ​ണു ച​ഞ്ച​ല്‍ ചാ​ടി​യ​ത്. 

പൂ​ട്ടു​ക​ളെ​ല്ലാം ത​ക​ര്‍​ത്ത് മാ​ന്ത്രി​ക​ന്‍ ഉ​ട​ന്‍ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ജ​നം ഏ​റെ​നേ​രം കാ​ത്തി​രു​ന്നു. സ​മ​യം വൈ​കി​യ​തോ​ടെ പ്ര​തീ​ക്ഷ ആ​ശ​ങ്ക​യ്ക്കു വ​ഴി​മാ​റി. തു​ട​ര്‍​ന്നു കാ​ണി​ക​ള്‍​ത​ന്നെ​യാ​ണു പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. മാ​ജി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു പോ​ലീ​സി​ന്‍റെ​യും തു​റ​മു​ഖ വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി തേ​ടി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K