19 June, 2019 04:19:34 PM


ബിനോയ് കോടിയേരിയ്ക്കെതിരായ ലൈംഗിക പീഡന പരാതി: മുംബൈ പൊലീസ് കണ്ണൂരിൽ



മുംബൈ: കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അന്വേഷണസംഘം കണ്ണൂരില്‍. മുംബൈ പൊലീസിൽ നിന്നുള്ള എസ്ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി ജില്ലാ പൊലീസ് മേധാവിയെ കണ്ടത്. എസ്പി മറ്റൊരു പരിപാടിയിൽ ആയതിനാൽ വിശദകൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്.

പരാതിയിൽ മുംബൈ പൊലീസ് ഓഷിവാര സ്റ്റേഷനില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തൽ തുടങ്ങി. ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസില്‍ എഫ്ഐആർ മുംബൈ അന്ധേരി കോടതിയിൽ വെള്ളിയാഴ്ച സമർപ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്കു സാധ്യതയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K