20 June, 2019 07:52:47 PM


കുറ്റ്യാടിയില്‍ ഗ്ലാസ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു; ഒരാള്‍ക്ക് പരിക്ക്



വടകര: ഗ്ലാസ് മുറിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന ഗ്ലാസ് ശരീരത്തേക്ക് വീണ് കടയുടമ മരിച്ചു. കുറ്റ്യാടി വി.ടി ഗ്ലാസ് മാര്‍ട്ട് ഉടമ ചെറിയ കുമ്പളം വടക്കേടത്ത് ജമാലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ ജംഷീദിന് പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അപകടം. ഗ്ലാസ്സിന്‍റെ അട്ടി ശരീരത്തേക്ക് വീണ് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K