23 June, 2019 10:00:43 PM


കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടാം ദിവസവും റെയ്ഡ്; മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു



കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തുടർച്ചയായ രണ്ടാം ദിവസവും റെയ്ഡ്. ഇന്ന് സൂപ്രണ്ട് ടി.ബാബുരാജന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചു. നാലു മൊബൈൽ ഫോൺ, ഒരു പൊതി കഞ്ചാവ്, ചാർജറുകൾ, 2500 രൂപ എന്നിവയാണ് പിടികൂടിയത്. അഞ്ചാം ബ്ലോക്കിൽ കുമാരൻ എന്ന തടവുകാരനിൽ നിന്നാണു കഞ്ചാവ് പിടിച്ചത്. ഫോണുകൾ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. കുമാരനെ ജയിൽ മാറ്റാൻ ശുപാർശ ചെയ്യും.


കഴിഞ്ഞ ദിവസം ജയിൽ ഡിജിപി ഋഷിരാജ് സിങ് പൊലീസ് സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ 3 മൊബൈൽ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തിരുന്നു.  മൊബൈലുമായി പിടിയിലായ 3 പേരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. ഇതിൽ ഒരാൾ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി ചിറ്റാരിപ്പറമ്പ് വാഴവളപ്പിൽ രഞ്ജിത്താണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K