26 June, 2019 07:44:17 AM


കൊട്ടാരക്കര ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്



കൊട്ടാരക്കര: ആയൂർ പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തില്‍  രണ്ട് പേര്‍ക്ക് പരിക്ക്. എം.സി.റോഡില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. കാര്‍ യാത്രക്കാരായ പത്തനംതിട്ട തണ്ണിതോട് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.  ഇവരെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്കു പോയ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചർ  ബസും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും ആണ് അപകടത്തിൽ പെട്ടത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K