27 June, 2019 12:15:57 PM


ബാങ്ക് ജീവനക്കാരുടെ ഭീഷണിയും സമ്മര്‍ദ്ദവും: കൊച്ചി ഏലൂരില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു



കൊച്ചി: ഏലൂരില്‍  മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പരിസ്ഥിതി പ്രവർത്തകനായ വി ജെ ജോസാണ് മരിച്ചത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നിയോഗിച്ചവർ വീട്ടിലെത്തിയിരുന്നു. വാഹന വായ്പ തവണ മുടങ്ങിയതിനെ തുടർന്നുള്ള ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജോസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K