29 June, 2019 10:36:10 AM


വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യി​ല്ല: മരത്തിന് മുകളില്‍ കയറി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വ വ്യ​വ​സാ​യി



കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി യു​വ വ്യ​വ​സാ​യി. അ​ങ്ക​മാ​ലി​യി​ലെ ന്യൂ​ഇയര്‍ ചി​ട്ടി​ക്കമ്പനി ഉ​ട​മ എം.​എം.​പ്ര​സാ​ദാ​ണ് മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. അ​ങ്ക​മാ​ലി​യി​ലു​ള്ള എ​ക്സ്പോ​ര്‍​ട്ടിം​ഗ് സ്ഥാ​പ​ന​ത്തി​ന് ര​ണ്ട് വ​ര്‍​ഷ​മാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യി​ല്ല എ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​സാ​ദി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. ക​റു​കു​റ്റി കെ​എ​സ്‌ഇ​ബി ഓ​ഫീ​സി​ന് മുമ്പി​ലു​ള്ള മ​ര​ത്തി​ല്‍ ക​യ​റി​യാ​ണ് ഇ​യാ​ള്‍ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.


പ്രസാദിന്‍റെ സ്ഥാപനത്തിന്‍റെ പ്ലാനില്‍ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് എന്നായിരുന്നു കെഎസ്‌ഇബിയുടെ വിശദീകരണം. വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്താല്‍ കണക്ഷന്‍ നല്കാമെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെ ഇദ്ദേഹം താഴെയിറങ്ങിയത്. പ്രസാദിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും തഹസില്‍ദാരും സ്ഥലത്തെത്തിയിരുന്നു.



എന്നാല്‍, ജില്ലാ കളക്ടറെത്തി തനിക്ക് അനുകൂല തീരുമാനം ഉറപ്പ് നല്‍കുന്നതുവരെ താഴെയിറങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രസാദ്. കെട്ടിടത്തിന്‍റെ പ്ലാനിലെ അപാകതക്ക് പിഴ ചുമത്തിയിരുന്നു. പിഴത്തുകയില്‍ 4.5 ലക്ഷം രൂപ ഇതുവരെ അടച്ചിരുന്നില്ല. വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കി കെട്ടിടത്തിന്‍റെ പ്ലാനും മറ്റ് രേഖകളും സമര്‍പ്പിച്ചാല്‍ കണക്ഷന്‍ നല്‍കാമെന്ന് ഒടുവില്‍ കെഎസ്‌ഇബി സമ്മതിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K