30 June, 2019 02:18:03 PM


കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി കല്ലറയില്‍ നാട്ടുകാര്‍ പിടികൂടി തീയിട്ടു



വൈക്കം : വെച്ചൂര്‍ - കല്ലറ റോഡില്‍ കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയ മിനി ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി തീയിട്ടു. പൂവത്തിക്കരി പാടശേഖരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. എന്നാല്‍ തങ്ങളുടെ വാഹനം ആരോ ചിലര്‍ പിടിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് കൊണ്ടിട്ട് കത്തിക്കുകയായിരുന്നു എന്നാണ് ഡ്രൈവറും മറ്റും പോലീസിനോട് പറഞത്. ഇവരുടെ പരാതിയില്‍ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K