30 June, 2019 05:02:59 PM


സി.കെ.നാണു ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍: മാത്യു ടി. തോമസ് നിയമസഭാകക്ഷി നേതാവ്



തിരുവനന്തപുരം: ജെഡിഎസ് (ജനദാദള്‍-എസ്) സംസ്ഥാന അധ്യക്ഷനായി സി.കെ. നാണു എംഎല്‍എയെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയാണ് പ്രഖ്യാപനം നടത്തിയത്. മാത്യു.ടി. തോമസിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. അതേസമയം സി.കെ.നാണു വഹിച്ച പദവിയാണ് മാത്യൂ.ടി.തോമസിനെ തേടിയെത്തിയത്. അധ്യക്ഷസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K