06 July, 2019 08:10:25 PM


ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല: വാര്‍ത്തകള്‍ നിഷേധിച്ച് ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്



ബംഗളൂരു: താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കര്‍ണാടക ബി.ജെ.പി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിനില്‍ അഞ്ജു ബോബി ജോര്‍ജ് പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന് തരത്തിലുള്ള വര്‍ത്തകള്‍ നല്‍കിയത്. ഇതോടെ സമൂഹമാധ്യമങ്ങളിലും ചിത്രം പ്രചരിച്ചു തുടങ്ങി.


എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അഞ്ജു വ്യക്തമാക്കി. 'വി.മുരളീധരന്‍റെ ഫാമിലി ഫ്രണ്ടാണ്. അദ്ദേഹത്തെ കാണാന്‍ പോയതാണ്. അപ്പോള്‍ വി മുരളീധരന്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു. അവിടെ എത്തിയപ്പോള്‍ പാര്‍ട്ടിക്കാര്‍ വേദിയിലേക്ക് ക്ഷണിച്ചു. ബി.ജെ.പിയുടെ അംഗത്വ വിതരണ ക്യാപെയ്ന്‍ നടക്കുകയാണെന്ന കാര്യം പോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ചേര്‍ന്നു എന്ന് തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്' അഞ്ജു ബേബി ജോര്‍ജ് വിശദീകരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K