07 July, 2019 09:19:55 AM


കൊച്ചി പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികന്‍ റിമാന്‍ഡില്‍



കൊച്ചി: പെരുമ്പടം ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ അറസ്റ്റിലായ വൈദികന്‍ റിമാന്‍ഡില്‍. കൊച്ചി കണ്ണമാലി സ്വദേശി ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോസഫിനെയാണ് തോപ്പുംപടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. പള്ളുരുത്തി പൊലീസില്‍ കുട്ടികള്‍ പരാതി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.


ശനിയാഴ്ച രാത്രി പീഡനശ്രമം ഉണ്ടായതിനെ തുടര്‍ന്ന് ആറു കുട്ടികള്‍ ബോയ്സ് ഹോമില്‍ നിന്ന് പുറത്തേക്ക് ഓടി. വഴിയില്‍വെച്ച്‌ പ്രദേശവാസിയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച്‌ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ബോയ്സ് ഹോമിലെത്തി തന്ത്രപൂര്‍വം പുരോഹിതനെയും കൂട്ടി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. 15 കുട്ടികളാണ് ബോയിസ് ഹോമില്‍ കഴിയുന്നത്.



Share this News Now:
  • Google+
Like(s): 411