22 March, 2016 04:17:05 PM


പുരുഷാംഗനമാരുടെ ചമയവിളക്ക് 23നും 24 നും



കൊല്ലം : കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവം 23, 24 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദീപാരാധനയ്ക്ക് ശേഷമാണ് ചമയവിളക്ക്. ദര്‍ശനത്തിന് ശേഷം ഭക്തര്‍ ചമയവിളക്കുമായി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് കുഞ്ഞാലും മൂട് മുതല്‍ ആറാട്ടുകടവ് വരെ റോഡിന് ഇരുവശവുമായി നില്‍ക്കും. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരാണ് ചമയവിളക്കെടുക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്ന് വരെ ചമയവിളക്കെടുക്കാന്‍ ഭക്തരെത്തും. ഉരുള്‍ച്ചയിലും താലപ്പൊലിയിലും പങ്കെടുക്കാന്‍ ആയിരങ്ങളാണിവിടെ എത്തുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K