11 July, 2019 07:02:16 PM


പുന:പരിശോധന ഹര്‍ജിയും തള്ളി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി



കൊച്ചി: തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം എന്ന നിലപാടില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ പുന:പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് കടുപ്പിച്ചത്. ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജികളില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, നാല് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിവ്യു ഹര്‍ജികളാണ് തള്ളിയത്.


ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി മെയ് എട്ടിനാണ് വിധിച്ചത്. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, ഹോളിഡേ ഹെറിറ്റേജ്, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയുടെ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല -3ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്‌ളാറ്റുകള്‍. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെ മരട് പഞ്ചായത്ത് 2006-07 ല്‍ നിര്‍മ്മാണാനുമതി നല്‍കുകയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K