22 March, 2016 04:46:00 PM


യുവാവിന്‍റെ കൊലപാതകം : യൂത്ത് കോണ്‍‍ഗ്രസ് നേതാവ് കീഴടങ്ങി



തൃശൂർ: അയ്യന്തോളിലെ ഫ്ളാറ്റില്‍ യുവാവിനെ മർദിച്ച്​ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി റഷീദ് കീഴടങ്ങി. പാലക്കാട് അതിവേഗ കോടതിയിൽ കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാർച്ച്​ മൂന്നിനാണ്​ ഷൊർണൂര്‍ സ്വദേശി സതീശനെ അയ്യന്തോൾ പഞ്ചിക്കല്ലിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. യൂത്ത്​ കോൺ​ഗ്രസ്​ പുതുക്കാട്​ മുൻ ബ്ലോക്​ പ്രസിഡൻറായ റഷീദ്​ കൊലപാതക ശേഷം ഒളിവിലായിരുന്നു.

റഷീദിനെ രക്ഷപ്പെടാന്‍ സാഹായിച്ച കെ.പി.സി.സി മുന്‍ സെക്രട്ടറി എം.ആര്‍ രാമദാസനെ തിങ്കളാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്​ പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ ആദ്യം പിടിയിലായ കൃഷ്ണ പ്രസാദ് റഷീദിന് വേണ്ടി കുറ്റം ഏല്‍ക്കുകയായിരുന്നവെന്ന്​ പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K