18 July, 2019 11:21:31 AM


കോടതി ശിക്ഷിച്ച പിന്നാലെ ശരവണ ഭവന്‍ സ്ഥാപക ഉടമ പി. രാജഗോപാല്‍ മരണമടഞ്ഞു



ചെന്നൈ: കൊലപാതകക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കിഴടങ്ങിയ ശരവണ ഭവന്‍ സ്ഥാപക ഉടമ പി. രാജഗോപാല്‍ മരണമടഞ്ഞു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ജയിലിലേക്ക് അയച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്നലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജഗോപാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലയാണ് ശരവണഭവന്‍. ഹോട്ടലിലെ ജീവനക്കരനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി രാജഗോപാലിനെ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യയെ സ്വന്തമാക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K