21 July, 2019 10:15:39 PM
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ പരിക്കേറ്റ പന്തളം കുരമ്പാല കുറ്റിയില്‍ വിനോദ് മരിച്ചു
പന്തളം: വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ ചെങ്ങന്നുര്‍ മുണ്ടന്‍കാവ് ഗവ.സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവല്ല സണ്‍ ഓട്ടോ പാര്‍ട്‌സ് ഉടമ കുരമ്പാല തെക്ക് കുറ്റിയില്‍ പുത്തന്‍ വിട്ടില്‍ പി.വിനോദ് (42) ആണ് മരിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: ശാരിക.എസ്. മക്കള്‍: വിവേക്, സാരംഗ്. സംസ്‌കാരം തിങ്കളാഴ്ച 3 മണിക്ക് വീട്ടുവളപ്പില്‍.