23 July, 2019 07:03:04 PM


കര്‍ഷകദിനത്തില്‍ ഏറ്റുമാനൂരില്‍ 51 കര്‍ഷകരെ ആദരിക്കും; ഇക്കുറി പുതുമയാര്‍ന്ന മത്സരങ്ങളും



ഏറ്റുമാനൂര്‍: ആഗസ്ത് 17ന് ഏറ്റുമാനൂരില്‍ നടക്കുന്ന കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ 51 കര്‍ഷകരെ ആദരിക്കും. വ്യത്യസ്ത തലങ്ങളിലെ കൃഷിയില്‍ മികവ് തെളിയിച്ച കര്‍ഷകര്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കുന്നതു കൂടാതെ നഗരസഭയിലെ 35 വാര്‍ഡില്‍ നിന്നും മികച്ച കര്‍ഷകരെ കണ്ടെത്തും. നെല്ല്, പച്ചക്കറി, വാഴ, തെങ്ങ്, സമ്മിശ്രം, ക്ഷീരം എന്നീ മേഖലകള്‍ക്കു പുറമെ പട്ടികജാതി വിഭാഗക്കാര്‍ക്കും യുവാക്കള്‍, വനിതകള്‍, വിദ്യാര്‍ത്ഥി എന്നീ വിഭാഗക്കാര്‍ക്കും പുരസ്കാരമുണ്ട്. വാര്‍ഡ് തലത്തില്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നവരില്‍ വീട്ടില്‍ അടുക്കളതോട്ടം ഉണ്ടാക്കിയ വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. 


കര്‍ഷകദിന പരിപാടികള്‍ മുന്‍വര്‍ഷങ്ങളിലേതിലും ഏറെ വ്യത്യസ്തവും പുതുമയുള്ളതുമാക്കി മാറ്റുവാന്‍ നഗരസഭാ ചെയര്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കര്‍ഷകര്‍ക്കായി വിവിധ മത്സരങ്ങളും സെമിനാറും സമ്മേളനവും കലാപരിപാടികളും നടക്കും. വളം, പച്ചക്കറി വിത്തുകള്‍, തൈകള്‍ ഇവയുടെ വിതരണവും ഉണ്ടാവും. അവാര്‍ഡിന് പരിഗണിക്കപ്പെടാനുള്ള കര്‍ഷകരുടെ അപേക്ഷകളും നിര്‍ദ്ദേശങ്ങളും ആഗസ്ത് 5ന് മുമ്പ് കൃഷി ഓഫീസറുടെ പക്കല്‍ ലഭിക്കേണ്ടതാണ്.
 

പരിപാടികളുടെ നടത്തിപ്പിനായി നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് (ചെയര്‍മാന്‍) കൃഷി ഓഫീസര്‍ വി.ജെ.കവിത (ജനറല്‍ കണ്‍വീനര്‍), ജയശ്രീ ഗോപിക്കുട്ടന്‍, പി.എസ്.വിനോദ്, ബി.സുനില്‍കുമാര്‍, സാബു ജോര്‍ജ്, എം.കെ.സുഗതന്‍ (സബ് കമ്മറ്റി ചെയര്‍മാന്‍മാര്‍) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എം.കെ.സോമന്‍, സൂസന്‍ തോമസ്, വിജി ഫ്രാന്‍സിസ്, കെ.വി.പുരുഷന്‍, എന്‍.പി.സുകുമാരന്‍, മോന്‍സി പി.തോമസ്, സിറിള്‍ നരിക്കുഴി, പി.എം.ചാക്കോ, വി.ജെ.തോമസ്, പി.കെ.സുരേഷ്, കെ.ബിന്ദു, കെ.ആര്‍,രജനി തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K