26 July, 2019 08:15:46 PM


ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ അഞ്ചൽ ആയൂരിൽ കാറിടിച്ച് യുവാവ് മരിച്ചു




കൊട്ടാരക്കര: അഞ്ചല്‍ ആയൂരിലുണ്ടായ വാഹനാപകടത്തില്‍ റബ്കോ ജീവനക്കാരന്‍ മരിച്ചു. കോട്ടുക്കൽ കൊളുവേൽ രവീന്ദ്രവിലാസത്തിൽ ഗോപിനാഥൻപിള്ളയുടെ മകൻ പ്രത്യുഷ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുംവഴി ആയൂര്‍ ടൗണില്‍ വച്ച് കൊട്ടാരക്കരയ്ക്ക് പോയ കാറിടിച്ചാണ് പ്രത്യുഷ് തെറിച്ചു വീഴുകയായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്. അംബികാകുമാരിയാണ് മാതാവ്. ഭാര്യ ഗീതു, മകന്‍ അമ്പാടി, സഹോദരന്‍ പീയൂഷ്. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K