23 March, 2016 02:19:07 PM


മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരന് കുറുക്കന്‍റെ കടിയേറ്റു




തൃശ്ശൂര്‍ : ചാലക്കുടിയില്‍ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരന്‌ കുറുക്കന്റെ കടിയേറ്റു. എറിയാട്‌ പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന്‍ അദൈ്വദിനെയാണ്‌ കുറുക്കന്‍ ആക്രമിച്ചത്‌. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത്‌ നില്‍ക്കുകയായിരുന്ന അദൈ്വദിനുമേല്‍ കുറുക്കന്‍ ചാടിവീഴുകയായിരുന്നു. കുട്ടിയെ കടിയ്‌ക്കുകയും മാന്തുകയും ചെയ്‌തിട്ടുണ്ട്‌. കുട്ടിയുടെ നിലവിളികേട്ട്‌ വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ട കുറുക്കന്‍ ഓടി രക്ഷപെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K