28 July, 2019 12:01:08 PM


ആംബുലന്‍സ് തടഞ്ഞിട്ട് മുഖ്യമന്ത്രിയ്ക്ക് പോകാന്‍ വഴിയൊരുക്കി പൊലീസ്; പ്രതിഷേധവുമായി നാട്ടുകാര്‍



തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് പോകാന്‍ തലസ്ഥാനനഗരിയില്‍ ആംബുലന്‍സ് തടഞ്ഞിട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. തിരുവനന്തപുരം പിഎന്‍ജി ജംഗ്ഷനിലായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്നു പോകാൻ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബലുൻസ് ഉള്‍പ്പെടെ വാഹനങ്ങള്‍ പതിനഞ്ച് മിനിട്ടോളം തടഞ്ഞിട്ട സംഭവത്തിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. അത്യാസന്ന നിലയിൽ രോഗിയുമായി പോയ ആംബലുൻസിനെയാണ് പോലിസ് മനുഷത്വ രഹിതമായി തടഞ്ഞിട്ടതെന്ന് വാഹനയാത്രികരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K