23 March, 2016 02:44:24 PM


കുടിവെള്ള പദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ ഇറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു



പത്തനാപുരം : കുടിവെള്ള പദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ ഇറക്കുന്നത് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലായിരുന്നു ഒന്നാം ഘട്ടത്തില്‍ ജലമെത്തിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ പഞ്ചായത്തുകളെ ഒഴിവാക്കി മൈലം പഞ്ചായത്തിലേക്ക് കൊണ്ടുവന്ന പൈപ്പുകളാണ് തടഞ്ഞത്. 

ഈ പഞ്ചായത്തുകളില്‍ പ്രധാന റോഡ് വശങ്ങളില്‍ പോലും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാതെ ആദ്യഘട്ടങ്ങളില്‍ മുഖം തിരിച്ച് നിന്ന മൈലം പഞ്ചായത്തിലേക്ക് ജലവിതരണത്തിനുള്ള പൈപ്പ് ലൈനുകള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. 

വാട്ടര്‍ അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. പോലീസെത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറിയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K