29 July, 2019 03:37:58 PM


സുഗന്ധവിള വികസന പദ്ധതി: കുരുമുളക് തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു



ഏറ്റുമാനൂര്‍: സുഗന്ധവിള വികസന പദ്ധതി പ്രകാരം ഏറ്റുമാനൂര്‍ കൃഷി ഭവനില്‍ നിന്നും വേര് പിടിപ്പിച്ച കുരുമുളക് തൈകള്‍ ആഗസ്ത് 1 മുതല്‍ സൗജന്യമായി വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച് രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍കാര്‍ഡ് ഇവയുടെ പകര്‍പ്പു സഹിതം ഏറ്റുമാനൂര്‍ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9383470804, 9495692069.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K