30 July, 2019 05:53:01 PM


തന്നെ കാണാനാഗ്രഹമുള്ള ആരാധകര്‍ സിനിമ കണ്ടാല്‍ മതി; പത്ത് കോടിയുടെ വാഗ്ദാനം നിരസിച്ച് നയന്‍താര




ചെന്നൈ: പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും അത് വേണ്ടെന്ന് വച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര എടുത്ത തീരുമാനം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ഇത്രയും അധികം പണം വാഗ്ദാനം ചെയ്തപ്പോഴായിരുന്നു തന്നെ കാണാന്‍ ആഗ്രഹമുള്ള ആരാധകര്‍ താനഭിനയിച്ച സിനിമ കണ്ടാല്‍ മതിയെന്ന നിലപാട് നയന്‍സ് പ്രഖ്യാപിച്ചത്. ഈ വസ്ത്രശാലയുടെ പരസ്യത്തില്‍ നേരത്തെയും പല പ്രമുഖ നടിമാരും അഭിനയിച്ചിട്ടുണ്ട്.

വസ്ത്രശാല ഉടമയ്ക്കൊപ്പം അഭിനയിക്കുന്നത് തന്‍റെ നായികാപ്പട്ടത്തെ ബാധിക്കുമെന്ന് ഭയന്നാണ് താരം പിന്മാറിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അജിത്തിന്‍റെ നായികയായി എത്തിയ വിശ്വാസം ആയിരുന്നു 2019ലെ നയന്‍സിന്‍റെ ആദ്യ ചിത്രം. അതിനു പിന്നാലെ ഇരട്ട വേഷത്തില്‍ അയ്ര, ശിവകാത്തികേയനൊപ്പം മി.ലോക്കല്‍ എന്നീ ചിത്രങ്ങളും നയന്‍സിന്‍റേതായി പുറത്തിറങ്ങിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K