02 August, 2019 09:02:05 PM


ഉന്നാവ് കേസ്; കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി



ദില്ലി: ഉന്നാവ് കേസില്‍ ഒന്നാംപ്രതി കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയെ ചോദ്യംചെയ്യാന്‍ സിബിഐക്ക് അനുമതി. സീതാപൂര്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയെ നാളെ ജയിലിലെത്തി സിബിഐ ചോദ്യം ചെയ്തേക്കും. ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം.

അതേസമയം സിബിഐ ഉന്നാവ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. സംഘത്തില്‍ 20 അംഗങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‍നൗവിലേക്ക് തിരിച്ചു. യുപി റായ്‍ബറേലിയിലെ ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച്  മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച  കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K