12 August, 2019 05:13:45 PM


സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

അവധി തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ


Holiday,  Educational institutions


കോഴിക്കോട്: മഴക്കെടുതി വിട്ടുമാറാത്ത തൃശ്ശൂര്‍,  കോട്ടയം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ഒമ്പത് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാലും മഴ തുടരുന്നതിനാലുമാണ് ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ളവയ്ക്കാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K