17 August, 2019 06:28:20 PM


പ്രളയബാധിതര്‍ക്ക് കൈതാങ്ങായി ഏറ്റുമാനൂര്‍ നഗരസഭയും; ശുചീകരണത്തിന് പ്രത്യേക സേന



ഏറ്റുമാനൂര്‍ പ്രളയബാധിതമായ പ്രദേശങ്ങളില്‍ കൈതാങ്ങായി ഏറ്റുമാനൂര്‍ നഗരസഭയും. കൂടെയുണ്ട് കോട്ടയം പദ്ധതിയുടെ ഭാഗമായി നഗരസഭയിലും കളക്ഷന്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിത്യോപയോഗസാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍, ശുചീകരണസാമഗ്രികള്‍ തുടങ്ങിയവ സ്വീകരിക്കുന്നതിനുള്ള പ്രത്യേക കൌണ്ടര്‍ നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഗസ്ത് 18, 19 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ സാധനസാമഗ്രികള്‍ സ്വീകരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ് (ഫോണ്‍ - 9544341501), മധു (ഫോണ്‍ - 8547859634) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭാ പരിധിയില്‍ വെള്ളം കയറിയ വീടുകള്‍ കഴുകി വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് വിഭാഗത്തിലുള്ള വനിതകളെ കൂടി ഉള്‍കൊള്ളിച്ച് പ്രത്യേക സംഘം പ്രവര്‍ത്തനമാരംഭിച്ചതായി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K